2022

JANUARY 24 

MONDAY


ദേശീയ ബാലികാദിനമായി ആചരിക്കുന്ന ദിവസമാണ് ജനുവരി 24.  2008 മുതലാണ് രാജ്യം പെൺകുട്ടികൾക്കായി ഒരു ദിനം ആചരിച്ചുവരുന്നത്.  സമൂഹത്തിൽ പെൺകുട്ടികൾക്കെതിരെയുള്ള അസമത്വങ്ങളെക്കുറിച്ചും പെൺകുട്ടികളുടെ അവകാശങ്ങളെക്കുറിച്ചും വിദ്യാഭ്യാസം, ആരോ​ഗ്യം, പോഷകം എന്നിവയെ സംബന്ധിച്ചുമൊക്കെ അവബോധം ഉണ്ടാക്കുകയാണ് ഈ ദിനത്തിന്റെ ലക്ഷ്യം.

          WELCOME BACK

              കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഞങ്ങളുടെ പൊതു ക്ലാസുകളെ രണ്ട് ബാച്ച് ആയി തിരിച്ചു. ആൻസി മാം ആണ് ആദ്യ ഭാഗം എടുത്തത്.  എറിക്സൺസ് സിദ്ധാന്തം ഒരിക്കൽ കൂടി വിശദീകരിക്കുകയും ബാക്കി ഭാഗങ്ങളെക്കുറിച്ച് പഠിപ്പിക്കുകയും ചെയ്തു.ഒപ്പം ഞങ്ങളുടെ ഓരോരുത്തരുടെയും പേരും ഹൃദ്യസ്ഥം ആക്കുവാൻ ശ്രമിച്ചു.


കടബാധ്യതയാൽ ജീവിതത്തിൽ നിരാശയിലേക്ക് കടന്നുവന്ന ഒരു വ്യക്തിയുടെ ജീവിത കഥയായിരുന്നു ഇന്നത്തെ ഓപ്ഷണൽ ക്ലാസ്സിലെ ചിന്താവിഷയം.കോടീശ്വരനായ ഒരു വ്യക്തി ഒരു കോടി രൂപയുടെ ഒരു ചെക്ക് അയാൾക്ക് സമ്മാനിക്കുന്നു അതുവെച്ച്
 അദ്ദേഹം കടം വീട്ടുവാൻ അയാളോട് ആവശ്യപ്പെട്ടു. ആ പണം കൂടാതെ  തൻറെ ബിസിനസ് പുുനരാവിഷ്കരിക്കാൻആഗ്രഹിക്കുന്നു.
അവസാനം അദ്ദേഹം വിജയിച്ചു ഒരു വർഷത്തിനുശേഷം  തനിക്ക് ചെക്ക് നൽകി ആൾക്ക് അത്  തിരിച്ചു നൽകുവാനായി കടന്നുചെന്നു അപ്പോഴാണ് മനസ്സിലായത്  അദ്ദേഹം ഒരു മാനസിക രോഗിയായിരുന്നു എന്നു.അതായത് ഒരു വർഷം മുൻപ് ഇദ്ദേഹം വെച്ചു നീട്ടിയ 1 കോടിയുടെ ചെക്ക് വിലയില്ലാത്തത് ആയിരുന്നു എന്നത്. സംഭവിക്കുവാൻ യാതൊരു സാധ്യത ഇല്ലങ്കിലും ഈ കഥ നല്കുന്ന നല്ല സന്ദേശം അത്  ഇപ്രകാരമാണ്, ജീവിതത്തിൻ്റെ ഒറ്റപ്പെടലിൽ കൈകളിൽ മുറുകെ പിടിക്കുവാൻ ഒരാളുണ്ടെങ്കിൽ വിജയിക്കാൻ ആർക്കും സാധിക്കും മനസ്സിൻ്റെ ധൈര്യമാണ് ഏറ്റവും പ്രധാനം ഈ കഥ ഞങ്ങളുമായി പങ്കു വെച്ചത്  പൊന്നു ആയിരുന്നു

ഒരു സത്യാന്വേഷിയുടെ മനസ്സാണ് നല്ല അദ്ധ്യ) പകർക്ക് ആവശ്യം കുഞ്ഞിൻ്റെ കണ്ണ് വഴിയോര കളിപ്പാട്ടങ്ങളിൽ ഒടക്കുമ്പോൾ ഒരമ്മയുടെ കണ്ണ് എത്തി നോക്കുക മീൻ നല്ലതുണ്ടോ അതുമല്ലെങ്കിൽ നല്ല പച്ചക്കറികൾ ഉണ്ടോ എന്നൊക്കെയാവാം. ഒരപ്പന്റെ കണ്ണ് വേറെ ദിക്കുകളിലേയ്ക്കാവും പായുക.മാധ്യമങ്ങൾ മിക്കവാറും അങ്ങനെയാണ് അവർക്ക് താല്പര്യമുള്ളതിലേയ്ക്ക് അത് ചായ്‌വ് കാണിക്കും. നമ്മുടെ പക്ഷം എപ്പോഴും സത്യത്തോട് ചേർന്നു നിൽക്കുന്നതാവണം.വീണ്ടും അന്വേഷിക്കുന്നവരാകണം നല്ല അദ്ധ്യാപകർ.  
-Dr Joju John



Comments

Popular posts from this blog

Innovative work