2022
FEBRUARY 10
THURSDAY
യോഗ ഇന്നത്തെ ദിനം നന്നായി ആരംഭിക്കുവാൻ ഞങ്ങളെ സഹായിച്ചു എവിടേയ്ക്കും യാത്ര ചെയ്യാൻ സാധിക്കാതെ ജീവിതത്തിൻ്റെ ആരംഭം മുതൽ ജീവിതാവസാനം വരെ നിശ്ചലമായി നിശബ്ദമായി നിൽക്കുന്ന വൃക്ഷങ്ങളെക്കുറിച്ച് ക്ലാസിൽ സാർ സൂചിപ്പിച്ചിരുന്നു. നിശബ്ദതയിൽ സംസാരിക്കുന്ന വൃക്ഷങ്ങളെക്കുറിച്ച് ഞാനിന്ന് ഏറെ സമയം ചിന്തിച്ചു .ഒരു മന്ദതാരുതൻ തലോടൽ പോൽ ഒരു ധ്യാന ചിന്ത എന്നിൽ നിറഞ്ഞു ഒരു ശാന്തത ..... പണ്ടൊക്കെ പ്രകൃതിയോട് സംസാരിക്കുമായിരുന്നു. എന്നാൽ internet ഉം mobile ഉം whats app മൊക്കെ നല്ല ചിന്തകൾക്ക് വിരാമം കുറിപ്പിക്കുന്നു അല്പ സമയം ശാന്തമായിരുന്ന് പഴയ നല്ല ഓർമ്മകളിലേയ്ക്ക് മടങ്ങിയിരുന്നെങ്കിൽ ഉള്ളിൽ അല്പം കൂടി സന്തോഷം അനുഭവിക്കുവാൻ കഴിഞ്ഞേനെ ..... കഞ്ഞിയും കറിയും കളിച്ചൊരു കുട്ടിക്കാലം ഊഞ്ഞാലിൽ ആടിയും ആട്ടിയും രസിച്ചൊരു നല്ല കാലം. ചാമ്പങ്ങയും പേരക്കയും മാങ്ങാപ്പഴവുമൊക്കെ കഴിച്ചു കൊണ്ട് സ്കൂളിൽ നിന്നും തിരിച്ചു പോന്നിരുന്ന നാൾ ഇന്ന് വണ്ടിയിൽ പാഴ്സൽ സ്കൂൾ മുറ്റത്തിറക്കി തിരിച്ചു പോവുന്ന മാതാപിതാക്കളേ നിങ്ങൾക്കും ഇല്ലായിരുന്നോ ഇങ്ങനൊരു നല്ല കാലം.... തീർച്ചയായും ഇതിലും നല്ലൊരു കാലം നിങ്ങൾക്കു മുണ്ടായിരുന്നു ഇതാ ഈണത്തിൽ പാടിക്കൊണ്ട് കുയിലും പറയുന്നു. ഞങ്ങൾക്കുമുണ്ടായിരുന്നു ഇതിലും നല്ലൊരു കാലം ഇന്നത്തെ പുതു തലമുറക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്ന ആ നല്ല കാലം അത് തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്തു രസമായിരുന്നു.
നല്ല ഓർമ്മകൾ മരിക്കുന്നില്ല അവ മനസ്സിനെ കൂടുതൽ ശക്തിപ്പെടുത്തുന്നു.
Maya Ma'am gave the feedback of the last seminar Presentation. After that Kavya took the Seminar on the topic "Characteristics of Indian Society Ethnicity " .
Teachers gave an introduction about the different clubs in our college .
👏👏👏
ReplyDeleteVery good
ReplyDelete🤗🤗🤗🤗🤗
ReplyDelete