2022 February 23 



അഞ്ചുദിവസത്തെ school Induction കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ ഞങ്ങളെ കാത്തിരുന്നത് മാതൃഭാഷയുടെ പ്രാധാന്യം വിളിച്ചോതി കൊണ്ടുള്ള MEd ഒന്നാം വർഷ വിദ്യാർത്ഥികളുടെ അസംബ്ലിയായിരുന്നു. വളരെ മനോഹരമായി ഒട്ടും ബോറടിക്കാത്ത രീതിയിൽ നന്നായി തന്നെ അവർ എല്ലാം ക്രമീകരിച്ചു. അസംബ്ലിയ്ക്കു ശേഷം ഇൻഡക്ഷൻ അനുഭവം പങ്കുവയ്ക്കുകയായിരുന്നു. എല്ലാ സ്കൂളുകളിൽനിന്നും ലീഡേഴ്സ് അവതരിപ്പിച്ചത് കൂടാതെ താല്പര്യമുണ്ടായിരുന്ന കുറച്ചുപേർക്ക് കൂടി അനുഭവം പങ്കു വയ്ക്കാൻ അവസരം ലഭിച്ചു. 


സർവോദയ ഗ്രൂപ്പിൻ്റെ അനുഭവം പങ്കു വച്ചത് ഇംഗ്ലീഷിലെ കീർത്തിയായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം സ്കൂൾ ഇൻഡക്ഷൻ ഒരു വലിയ അനുഭവമായിരുന്നു. ഒരു അധ്യാപിക എങ്ങനെയായിരിക്കണമെന്നും കുട്ടികളെ തിരിച്ചു വ്യത്യാസമില്ലാതെ എങ്ങനെ കാണണമെന്നും കുറച്ചുകൂടി ബോധ്യം ലഭിച്ചു. എനിക്ക് ഏറ്റവും ഇഷ്ടമായത് പ്രിൻസിപ്പാൾ അച്ചനുമായി  നടത്തിയ കൂടിക്കാഴ്ചയായിരുന്നു. ഒരുദ്ധ്യാപിക എത്ര മാത്രം dedicated ആയിരിക്കണമെന്ന് അച്ചന്റെ ക്ലാസിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞു.



Comments

Popular posts from this blog

Innovative work