2022 FEBRUARY 25
ഇന്ന് വട്ടിയൂർക്കാവിലെ ഗുരു ഗോപിനാഥ് നടന ഗ്രാമത്തിലേക്ക് ഞങ്ങൾ ഫീൽഡ് trip പോയി വളരെ ഏറെ കൗതുകകരമായ ഒരു പാട് കാഴ്ചകൾ അവിടെ ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു രാവിലെ 10 മണിയോടെ Benedict സാറിൻ്റെ നിർദ്ദേശത്തിനും പ്രാർത്ഥന ഗാനത്തിനും ശേഷം ഞങ്ങൾ സർവ്വോദയ സ്കൂളിൻറെ വണ്ടിയ്ക്ക് യാത്രയാരംഭിച്ചു. അവിടെ ചെന്നതും ഞങ്ങൾ രണ്ടു ഗ്രൂപ്പായി തിരിഞ്ഞു. ഞാൻ ആദ്യത്തെ ഗ്രൂപ്പിലെ അംഗമായിരുന്നു. ഗുരുഗോപിനാഥ് സാറിന്റെ ശിഷ്യനായ സജീവ് സാർ ഞങ്ങൾക്ക് കലകളെ കുറിച്ച് കൂടുതൽ വിശദമാക്കി തന്നു.
അതിനുശേഷം ഞങ്ങൾ മ്യൂസിയം സന്ദർശിച്ചു. ഞങ്ങൾക്ക് എല്ലാം വിശദമാക്കി തരാൻ ഒരു ടീച്ചർ ഗൈഡായി ഞങ്ങളുടെ കൂടെ വന്നു. മെഴുക് കൊണ്ട് നിർമ്മിച്ച രൂപങ്ങളിലെല്ലാം ജീവൻ തുടിക്കുന്നതു പോലെ തോന്നിയിരുന്നു. വിവിധ കലാരൂപങ്ങളെക്കുറിച്ച് ഞങ്ങൾക്ക് അറിവുലഭിച്ചു.
തെയ്യത്തെകുറിച്ചുള്ള ഡോക്യുമെൻ്ററി തിയേറ്ററിൽ ഞങ്ങൾക്കായി പ്രദർശിപ്പിച്ചു.
ഇന്നത്തെ ദിവസം മുഴുവനും Joju സാറും maya ടീച്ചറും Ancy ടീച്ചറും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. എന്തായാലും വളരെ മനോഹരവും വിജ്ഞാനപ്രദവുമായി മ്യൂസിയം സന്ദർശിക്കാൻ കഴിഞ്ഞതിന്റെ ആത്മനിർവൃതി തിരികെ മടങ്ങിയപ്പോൾ എനിക്ക് അനുഭവപ്പെട്ടു.
Comments
Post a Comment