2022 February 16




മനസ്സിൻ്റെ മണിച്ചെപ്പിൽ ഒരു പിടി നല്ല ഓർമ്മകൾ സമ്മാനിച്ചുകൊണ്ട് school induction ദിനത്തിൻ്റെ ഒന്നാം ദിനം കടന്നു പോയി. ഇവാനിയോസ് നഗറിൻ്റെ പ്രധാന കവാടത്തിൽ നിന്നും അല്പം മുന്നോട്ട് നടന്നാൽ ആദ്യം കാണുന്ന വിദ്യാലയം .... അതേ സർവ്വോദയ കേന്ദ്രവിദ്യാലയത്തിലേയ്ക്കായിരുന്നു .എൻ്റെ School induction യാത്ര .   മനോഹരമായ സ്കൂൾ കലാലയത്തിനുള്ളിൽ പ്രവേശിച്ചതും ഉള്ളിൽ ചെറുതായൊരു ഭയത്തിൻ്റെ അലയടി .. എങ്കിലും ധൈര്യം സംഭരിച്ച് വായനാമുറിയിലേയ്ക്ക് നടന്നു  . യാത്രകൾ മനോഹരമാക്കുന്നത് പലപ്പോഴും അവിടുത്തെ മനോഹരങ്ങളായ കാഴ്ചകളെക്കാളുപരി സഹയാത്രികരാണ് ഇവിടെ എനിക്കും ലഭിച്ചു നല്ല സുഹൃത്തുക്കളെ.. ഒരുമിച്ചു ചേർന്ന് ഒരു പ്രാർത്ഥനയ്ക്കു ശേഷംഞങ്ങൾ പ്രിൻസിപ്പൽ സാറിനെ കാണുവാനായി ചെന്നു ശരിക്കുംഞങ്ങളെ അമ്പരപ്പിച്ചുകൊണ്ട് വളരെ വ്യത്യസ്തമായ ഒരു സ്വീകരണം തന്നെയാണ് ഞങ്ങൾക്ക് ലഭിച്ചത് . ബഹുമാനപ്പെട്ട ശാന്തൻ അച്ചന്റെയുംടീച്ചേഴ്സിന്റെയും കരുതലാർന്ന ഇടപെടലും സ്നേഹ സംഭാഷണവും ഉള്ളിലെ ഭയം അല്പം നീക്കിക്കളഞ്ഞു. ഭാവി തലമുറയെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന ഒരു പറ്റം നല്ല അദ്ധ്യാപകരും അറിവിനൊപ്പം സാമൂഹിക മൂല്യങ്ങളും സ്വായത്തമാക്കാൻ പരിശ്രമിക്കുന്ന വിദ്യാർത്ഥികളും ഈ കലാലയത്തിൻ്റെ സ്വന്തമാണ് 

പ്രഗത്ഭരായ ടീച്ചേഴ്‌സിന്റെ   online, ofline ക്ലാസുകൾ observe ചെയ്ത ശേഷം ഞങ്ങൾ കലാലയത്തിൻ്റെ ഓരോ ഭാഗങ്ങളും സന്ദർശിച്ചു. 












Comments

Post a Comment

Popular posts from this blog