2022 February 21
സർവോദയ സെൻട്രൽ വിദ്യാലയത്തിലെ induction Programme ൻ്റെ നാലാം ദിവസം തികച്ചും ഞങ്ങൾക്ക് ഒരു വേറിട്ട അനുഭവമായിരുന്നു. കൊറോണയെ അരികിലേയ്ക്ക് നീക്കി നിർത്തി ഞങ്ങളുടെ Schoolil ഉം ഇന്ന് പ്രവേശനോത്സവ ദിനമായിരുന്നു. ഓഡിറ്റോറിയത്തിൽ അസംബ്ലിയോടെ ക്ലാസ് ആരംഭിച്ചു. കുട്ടികളുടെ വ്യത്യസ്ത നിറഞ്ഞ പ്രോഗ്രാമുകൾ രണ്ട് വർഷമായി നിശബ്ദതയിലായിരുന്ന ക്ലാസ് റൂമുകളിലേയ്ക്ക് ആവേശം പകർന്നു. ഫാ. ശാന്തൻ ചരുവിൽ കുട്ടികൾക്ക് വിസ്മയകരമായ സന്ദേശം നൽകി. അസംബ്ലിയ്ക്ക് ശേഷം ഇന്ന് മുഴുവൻ സമയവും ഞങ്ങൾ LKG, വിദ്യാർത്ഥികളുടെ ഒപ്പമായിരുന്നു കെജി കുട്ടികൾ ആദ്യമായാണ് ഇന്ന് സ്കൂളിൽ വന്നത് . കരഞ്ഞു കലങ്ങിയ കണ്ണുകൾ ഏറെയുണ്ടായിരുന്നു എങ്കിലും മൊബൈലിൽ കണ്ടതും കേട്ടതുമൊക്കെ ബോറടിച്ചതിനാൽ എല്ലാം ഒന്നു നേരിട്ടു കാണാൻ പരീക്ഷണത്തിനിറങ്ങിയ കുറച്ച് കൊച്ചു മിടുക്കരുമുണ്ടായിരുന്നു .ക്ലാസിൽ ഓടി നടന്ന ഒരു LKG ക്കാരൻ മിടുക്കനെ സീറ്റിൽ ഇരുത്താൻ ശ്രമിച്ചപ്പോൾ അവൻ്റെ പ്രതികരണം ഗൗരവത്തിലായിരുന്നു . " Teacher lam very boring I want to play "
അധ്യാപകർ വിദ്യാർത്ഥികൾക്ക് ചോക്ലേറ്റ് വിതരണം ചെയ്തു. പിന്നെ ഞങ്ങൾ അവരോടൊപ്പം പാർക്കിലും കായിക വിനോദങ്ങളിലും ഏർപ്പെട്ടു.
Comments
Post a Comment