2022 March 12




തികച്ചും വളരെ വ്യത്യസ്തമായ ഒരു ദിനമായിരുന്നു ഇന്ന്. പാഠപുസ്തകത്തിൽ കണ്ടു പരിചിതമായ ഒരു പേര്, വിദ്യാഭ്യാസ മേഖലയിൽ ചലനം സൃഷ്ടിച്ച വലിയ അധ്യാപകൻ -പ്രൊഫസർ ഡോ.പി. എം ജലീൽ സാറിൻ്റെ മരണ വാർഷികം മാർ തിയോഫിലോസ് കോളേജിൽ വച്ച് സംഘടിപ്പിച്ചു എന്നതും അതിൽ ഭാഗഭാക്കാകാൻ ഞങ്ങൾക്ക് കഴിഞ്ഞു എന്നതും വലിയൊരു ഭാഗ്യമായി ഞാൻ കരുതുന്നു. പ്രകാശം പരത്തുന്ന വിജ്ഞാനത്തിൻ്റെ മഹാ നക്ഷത്രങ്ങളാണ് ഓരോ അധ്യാപകനും . ഇപ്രകാരം അറിവിന്റെ പാതയിൽ വെളിച്ചം ആയി മാറിയ ഒരു സാന്നിധ്യമായിരുന്നു ഡോ.പി. എം ജലീൽ 1944 ഫെബ്രുവരി 13 ആം തീയതിശ്രീ മിർസ ഇസ്മയിൽ ഖാൻ്റെയും ശ്രീമതി മുഷാ ഉമ്മയുടെയും മകനായി എരുമേലിയിൽ ജനിച്ച ഇദ്ദേഹത്തിന്റെ പ്രാഥമികവിദ്യാഭ്യാസം എരുമേലിയിൽ തന്നെയായിരുന്നു. അവിടെനിന്നും ഉയരങ്ങൾ താണ്ടി പിഎച്ച്ഡി യിലും അവസാനിക്കാത്ത മരണസമയം വരെയും ഒരു വിദ്യാർഥിയായിരിക്കാൻ മനസ്സ് കാണിച്ച എളിമയുടെ പര്യായമാണ് പ്രൊഫസർ ഡോ.പി. എം ജലീൽ സാർ . കോഴിക്കോട് ഫാറൂബ് കോളേജ് അധ്യാപകൻ, കേരള സർവകലാശാല വിദ്യാഭ്യാസ വിഭാഗത്തിലെ അധ്യാപകൻ., മഹാത്മാഗാന്ധി സർവ്വകലാശാല പെഡഗോജിക്കൽ സയൻസ് വിഭാഗം ഡയറക്ടർ, എസ്.സി.ഇ ആർ ' ടി ഡയറക്ടർ , മഹാത്മഗാന്ധി സർവകലാശാല സൈനറ്റംഗം, സിൻഡിക്കേറ്റ് അംഗം തുടങ്ങിയ മഹനീയ പദവികൾ അലങ്കരിച്ച് പ്രസ്തുത മേഖലകളിലെല്ലാം ഉദാത്തമായ നേതൃത്വം നൽകുകയും കാലഘട്ടത്തിന് അനുസൃതമായ മാറ്റങ്ങൾ നടപ്പാക്കുകയും ചെയ്ത ഒരു വിദ്യാഭ്യാസ വിചക്ഷണൻ ആണ് ഡോക്ടർ പി എം ജലീൽ സാർ . അറിവിൻ്റെ പ്രകാശഗോപുരമായിരുന്ന അദ്ദേഹത്തിൻ്റെ മാർഗ്ഗ നിർദ്ദേശത്തിൽ അനേകം പേർ ഡോക്ടറേറ്റ് കരസ്ഥമാക്കി എന്നുള്ളത് ഈ വിശിഷ്ട വ്യക്തിയുടെ പാണ്ഡിത്യവും ഗവേഷണചാതുരിയും വെളിവാക്കുന്നു.


ഇന്നത്തെ അനുസ്മരണ സമ്മേളനത്തിൽ അധ്യക്ഷത പദം അലങ്കരിച്ചത് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവയാണ്. മുഖ്യ പ്രഭാഷണം ജലീൽ സാറിൻ്റെ പ്രിയപ്പെട്ട ശിഷ്യനും ബത്തേരി രൂപതാദ്ധ്യക്ഷനുമായ ഡോ. ജോസഫ് മാർ തോമസ് പിതാവ് നടത്തി. ജലീൽ സാറിനെ കുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കാൻ അദ്ദേഹത്തിൻറെ സുഹൃത്തുക്കളും വിദ്യാർത്ഥികളും മക്കളും ഒത്തുകൂടിയിരുന്നു. 12വർഷം തിയോഫിലോസ് കോളേജിൽ എം.എഡ് വിഭാഗം മേധാവിയായിരുന്നു കൊണ്ട് എം.എഡിൻ്റെ ആരംഭകാലത്ത് തിയോഫിലോസ് കോളേജിനു വേണ്ട പ്രോത്സാഹനം നൽകി എന്നത് കോളേജിന് വലിയൊരു മുതൽക്കൂട്ടാണ്. പ്രൊഫസർ ഡോക്ടർ പി എം ജലീൽ ദീപ്ത സ്മരണകൾ എന്ന പുസ്തകത്തിൻറെ പ്രകാശനവും ഇന്നേ ദിവസം നടന്നു

Comments

Popular posts from this blog

Innovative work