2022 March 14 Monday
ഇന്ന് ഞങ്ങളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ദിനമായിരുന്നു മാർച്ച് 14. അന്തർ ദേശീയ പൈ ദിനം ഇതുവരെയും പൈ ദിനത്തെക്കുറിച്ച് ഞാൻ അധികം ചിന്തിച്ചിട്ടില്ല. എന്നാൽ ഇത്തവണ എനിക്ക് സെമിനാർ അവതരിപ്പിക്കാൻ കിട്ടിയത് സംഗമഗ്രാമമാധവൻ നെക്കുറിച്ച് ആയിരുന്നതിനാൽ പൈ യെക്കുറിച്ച് ഞാൻ കുറച്ചു കൂടി വിശദമായി മനസ്സിലാക്കിയിരുന്നു. അതിനാൽ ഇന്ന് എനിക്ക് വളരെ സന്തോഷം തോന്നി. ഞങ്ങളുടെ അസോസിയേഷൻ്റെ പേരിൽ ഒരു ക്വിസ് പരിപാടി ഞങ്ങൾ ക്രമീകരിച്ചിരുന്നു. Pi Rates Quiz competition എന്നായിരുന്നു പ്രോഗ്രാമിൻ്റെ പേര് . ദീപ്തി ടീച്ചറിന് ചില അസൗകര്യങ്ങൾ നിമിത്തം എത്താൻ സാധിക്കാതിരുന്നത് ഞങ്ങൾക്ക് ഒരു കുറവായി. ഞങ്ങൾ 18 പേർക്കും ഈ പ്രോഗ്രാമിൽ പങ്കാളിത്തം ഉണ്ടായിരുന്നു.
വളരെ ഈടുറ്റ ചോദ്യങ്ങളും കുറച്ചു ഫലിതവും കൂടി ചേർന്നതായിരുന്നു ആദ്യത്തെ റൗണ്ട്. മലയാളം അസോസിയേഷനാണ് അവിടെ ഒന്നാമതെത്തിയത്. വീണ്ടും രണ്ടാമത്തെ റൗണ്ട് അറിവിൻ്റെ ആഴങ്ങൾ തേടിയുള്ളതായിരുന്നു . സയൻസ് സ്റ്റുഡൻസ് ആയതിനാൽ തന്നെ ഫിസിക്കൽ സയൻസ് അസോസിയേഷൻ പോളിംഗ് നടത്തി. എന്നാൽ അടുത്ത ഗെയിം റൗണ്ടിൽ മലയാളത്തിലെ കുട്ടികൾ വിജയം കരസ്ഥമാക്കി. അങ്ങനെ ഫൈവ് സബ്ജക്റ്റ് നോട്ട് ബുക്ക് മലയാളം അസോസിയേഷനും ഹൈ ലൈറ്റർ ഫിസിക്കൽ സയൻസുകാരും സ്വന്തമാക്കി.
Comments
Post a Comment