ഇല പൊഴിയും കാലത്തൊരു unionday inauguration
ഇന്ന് MTTC കുടുംബത്തിന് അഭിമാന മുഹൂർത്തം . ചരിത്രത്താളുകളിൽ അറുപത്തിയാറാം കോളേജ് യൂണിയൻ സ്ഥാനം പിടിച്ച ദിനം. 10 മണിക്ക് ഫ്ലാഷ് മോബ് ഓടേ ഫംഗ്ഷൻ ആരംഭിച്ചു മാതൃഭൂമി ന്യൂസ് എഡിറ്റർ അഭിലാഷ് മോഹൻ സാർ യൂണിയൻ്റെ പേര് പ്രഖ്യാപിച്ചു.
തുടർന്ന് വിശിഷ്ടവ്യക്തികളെ ഓഡിറ്റോറിയത്തിലേക്ക് ആനയിച്ചു.
ഉദ്ഘാടന പ്രസംഗത്തിനും ആശംസകൾക്കുമൊപ്പം ആർട്ട്സ് ക്ലബ് ഉദ്ഘാടനവും നടന്നു. ഹൃദയം എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ ജനഹൃദയങ്ങൾ നെഞ്ചിലേറ്റിയ താടിക്കാരൻ എന്ന നാമത്തിൽ എല്ലാവരും വിളിക്കുന്ന അശ്വത് ലാൽ സാറിനെ കുട്ടികൾ വൻ കൈയടിയോടെയാണ് സ്വീകരിച്ചത്. മനസ്സിൽ സൂക്ഷിക്കാൻ ഒരായിരം നല്ല ഓർമ്മകൾ സമ്മാനിക്കാൻ ഇന്നേ ദിവസത്തിന് സാധിച്ചു. എല്ലാവരുടെയും പ്രസംഗങ്ങളും വർണ്ണശബളമായ വാക്കുകളും എനിക്ക് വളരെ പ്രചോദനപരമായിരുന്നു.🎤🎤 ഇഷ്ടമായവയൊക്കെ കുറിച്ചു വെയ്ക്കുവാനും ഞാൻ മറന്നില്ല. അവ ചുവടെ ചേർക്കുന്നു......📝📝
മുൻപിൽ നടക്കാൻ ഞാൻ അശക്തനാണ് പുറകെ നടക്കാൻ ഞാനില്ല കാരണം പുറകെ നടക്കാൻ എനിക്കിഷ്ടമില്ല ഒപ്പം നടക്കാനാണ് എനിക്കിഷ്ടം. - Dr K Y BENEDICT (Principal)
നൃത്തത്തിനൊക്കെ പകരാൻ കഴിയുന്ന സന്തോഷം ഇതേ ഊർജ്ജം എന്നും പ്രസരിപ്പിക്കാൻ കഴിയട്ടെ അദ്ധ്യാപകർക്ക് ലോകത്തെ സ്വാധീനിക്കാൻ കഴിയും അധ്യാപകനു മുന്നിലിരിക്കുന്ന ഓരോ കുട്ടിയും പാഠപുസ്തകമാണ് അവരെ എല്ലാവരെയും ഒരുപോലെ കാണണം അടുത്ത തലമുറയെ സൃഷ്ടിക്കുമ്പോൾ മനുഷ്യത്വമുള്ളവർ ആയി വാർത്തെടുക്കുക മത്സരാധിഷ്ഠിത ലോകത്ത് മാനവികത ഉള്ളവരെ വളർത്തിയെടുക്കുക മാധ്യമസ്വാധീനത്തിൻ്റെ അതിരേത് ? ഏവർക്കും അഭിപ്രായപ്രകടനത്തിന് സ്വാതന്ത്ര്യമുണ്ട് - Sri. Abhilash Mohan.
ചങ്ങാതിമാരാവുക അപരൻ്റെ വേദനകൾ സ്വന്തം ജീവിതത്തിൽ ഏറ്റെടുക്കുന്നവരാണ് യഥാർത്ഥ അധ്യാപകർ. സ്നേഹത്തിൻ്റെ പ്രവർത്തനം രൂപപ്പെടുത്താൻ എല്ലാവരെയും സ്വീകരിക്കുന്ന ഹൃദയങ്ങൾ ഉണ്ടാവുക. -Fr Thomas Kayylackal
നമുക്ക് predict ചെയ്യാൻ പറ്റാത്ത കാര്യമാണ് മനുഷ്യൻ. ഇന്ന് എന്റെ മുൻപിലിരിക്കുന്ന വിദ്യാർത്ഥി നാളെ അവൻ ആരായിത്തീരുമെന്ന് നമുക്കറിഞ്ഞുകൂടാ .. എല്ലാവരും മണ്ടനെന്ന് വിളിച്ചവൻ പിൽക്കാലത്ത് അറിയപ്പെടുന്ന ശാസ്ത്രജ്ഞനായി അദ്ദേഹമാണ് തോമസ് ആൽവ എഡിസൺ. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ താൻ മൈക്കിൽ കൂടി വിജയിപ്പിക്കാൻ വിളിച്ചു പറയുന്ന വ്യക്തി ജയിച്ചു കഴിയുമ്പോൾ ഒന്ന് ചെന്ന് അങ്ങയുടെ വിജയത്തിനു വേണ്ടി അധ്വാനിച്ചവരിൽ ഒരാളാണ് താൻ എന്ന് പറയുവാൻ ആഗ്രഹിച്ചവൻ വർഷങ്ങൾക്കു ശേഷം അദ്ദേഹം മന്ത്രിയായപ്പോൾ അദ്ദേഹത്തിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി ഹൃദയം എന്ന ചിത്രത്തിലൂടെ ജനഹൃദയങ്ങളിൽ ഇടം നേടിയ അശ്വത് ലാൽ നാം ഇവിടെ ജീവിച്ചിരുന്നു എന്നതിന് ചെറിയൊരു spark നിർത്തിയിട്ട് വേണം ഈ ലോകത്തിൽ നിന്നും പോകാൻ അധ്യാപകരാണ് മികച്ച അഭിനേതാക്കൾ
മറ്റുള്ളവർക്കു വേണ്ടി നമ്മുടെ കഴിവുകൾ ചെലവഴിച്ചു കളയുക. ചരിത്രത്തിൻ്റെ 'കുടപിടിക്കാനാവട്ടെ നല്ലതു ഉള്ളിൽ നിന്നും കൊടുക്കാനാവട്ടെ. Dr Joju John
എല്ലാവരുടെയും ശബ്ദമായി അദ്വിതീയ മാറട്ടെ -Aneesha
നമ്മുടെദുഃഖങ്ങളും സന്തോഷങ്ങളും ചാനലൈസ് ചെയ്യണം Subhijith
Comments
Post a Comment