.
2022 June 22
വായിക്കുക, വളരുക, ചിന്തിക്കുക, ജ്ഞാനം നേടുക' എന്ന മുദ്രാവാക്യത്തിലൂടെ വായനയുടെ വിസ്മയ ലോകത്തേക്ക് കേരളത്തിലെ മലയാളികളുടെ കൈകൾ ഉയർത്തിയ പി.എൻ.പണിക്കർ എന്ന മഹാപുരുഷന്റെ ഓർമ്മ ദിനം അവിസ്മരണീയമായിരുന്നു.
കേരളത്തിൽ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കമിട്ട പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 കേരള സർക്കാർ വായനാദിനമായി ആചരിക്കുന്നു. 1996 ജൂൺ 19നാണ് വായനാദിനം ആരംഭിച്ചത്.വായനയിലൂടെ നമ്മുടെ അറിവും ചിന്തയും ധാർമ്മിക മൂല്യങ്ങളും വളർത്തിയെടുക്കാൻ കഴിയും. അറിവ് നേടുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല, അതിനാൽ വായനയുടെ പ്രാധാന്യം കുട്ടിക്കാലം മുതൽ നമ്മൾ അറിഞ്ഞിരിക്കേണ്ട ഒന്നാണ്. വായനാശീലം അന്യമായിക്കൊണ്ടിരിക്കുന്ന പുതുതലമുറയ്ക്ക് വായനയുടെ പ്രാധാന്യത്തിന്റെ ഓർമപ്പെടുത്തൽ കൂടിയാണ് ഓരോ വായനാ ദിനവും.
Comments
Post a Comment