2022 October 25


മോഡൽ പരീക്ഷ ഇന്റേണൽ പരീക്ഷ ദീപാവലി ഇവയ്ക്കൊക്കെ ശേഷം ഒരു നീണ്ട അവധിയും കഴിഞ്ഞ് ഇന്ന് തിയോഫിലസ് കോളേജിൽ കടന്നു ചെന്ന ഞങ്ങളെ കാത്തിരുന്നത് സീനിയേഴ്സിൻ്റെ ഡെമോൺസ്ട്രേഷൻ ക്ലാസുകളും ജൂനിയേഴ്സിൻ്റെ   വളരെ മനോഹരമായ ടാലൻറ് ഫെസ്റ്റുമായിരുന്നു . 

സജിൻചേട്ടനും നീമ ചേച്ചിയും അർച്ചന ചേച്ചിയും ആണ് ഇന്ന് ഞങ്ങൾക്ക് വേണ്ടി മനോഹരമായ ഡെമോൺസ്ട്രേഷൻ ക്ലാസുകൾ എടുത്തു തന്നത് ... Stജോൺസ് സ്കൂളിലെ കുട്ടികൾ കോളേജിൽ എത്തിയിരുന്നു. സ്റ്റാറ്റിസ്റ്റിക്സ് Solids , trignometry , എന്നീ പാഠഭാഗങ്ങൾ ഐസിടി ബേസ്ഡ് ആക്ടിവിറ്റി ഓറിയന്റ് വളരെ വ്യത്യസ്തമായ രീതികളിലൂടെ ഞങ്ങൾക്ക്മുമ്പിൽ അവർ അവതരിപ്പിച്ചു ... ഇന്നത്തെ മനോഹരമായ ക്ലാസുകൾ ഞങ്ങൾക്ക് ശക്തിയും ഊർജ്ജവും പകർന്നു തന്നു.... ഒപ്പം ഞങ്ങളുടെ ചിന്താശേഷിയെയും തലോടിപ്പോയി....






virtuoso യും Kalapila യും ആയിEnglish മലയാളം കുട്ടികളുടെ കലാവിരുന്ന് ഞങ്ങൾ നന്നായി ആസ്വദിച്ചു.''  എനിക്കിന്ന് ഏറെ ഇഷ്ടപ്പെട്ടത് ഓട്ടൻതുള്ളൽ ആയിരുന്നു ..... 

ഓട്ടൻതുള്ളലിൽ പലതും പറയും

അത് കേട്ടാരും കോപിക്കരുതേ.

ടീച്ചർമാരെ സാറുമ്മാരെ നിങ്ങളാരും കോപിക്കരുതേ.

സി.ഇ. മാർക്ക് കുറച്ചീടല്ലേ........ 

പാവം പിള്ളേർ ജീവിച്ചോട്ടെ.





Comments

Popular posts from this blog

Innovative work