November 11



ഓർമ്മയിൽ സൂക്ഷിക്കാൻ ഒരു പിടി നല്ല ഓർമ്മകൾ കാഴ്ചവെച്ച് ഫ്രഷേഴ്‌സ് ഡേ 2022. ഏറ്റം മനോഹരവും ഏറെ വ്യത്യസ്തതയും നിറഞ്ഞ ഫ്രഷേഴ്സ് ഡേ നീല കർട്ടന് മുകളിൽ വർണ്ണാഭമായ ചാർട്ട് പേപ്പറുകൾ കൊണ്ട് തീർത്ത അലങ്കാരങ്ങൾ എനിക്കേറെ ഇഷ്ടപ്പെട്ടു. .. ആഘോഷങ്ങൾ "ന്നാ താൻ പോയി ഫ്രഷേഴ്സ് കൊട് " എന്ന പേരിൽ നടന്നപ്പോൾ 2 വർഷമായി മുടങ്ങിക്കിടന്ന ഫ്രഷേഴ്സ് ഡേയ്ക്ക് വീണ്ടുംMTTC യിൽ തിരികൊളുത്തപ്പെടുകയായിരുന്നു. പുതുമുഖങ്ങൾ 90-കളിലെ വസ്ത്രം ധരിച്ചാണ് കടന്നു വന്നത് ... തിയോ ഫ്രെഷനെയും തിയോ ഫ്രെഷിയെയും കണ്ടുപിടിച്ചു . പരിപാടി രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ നീണ്ടു...😃 വ്യത്യസ്തങ്ങളായ ടാസ്കുകൾ നല്കി കുഞ്ഞനുജന്മാരുടെയും കുഞ്ഞനുജത്തിമാരുടെയും ഉള്ളിൽ ഒളിഞ്ഞു കിടന്ന കഴിവുകളെ പുറത്തെടുക്കുവാനും സീനിയേഴ്സായ ഞങ്ങൾക്ക് കഴിഞ്ഞു.  അത് രസകരമായിരുന്നു, എല്ലാവരും പരിപാടി  നന്നായി ആസ്വദിച്ചു ... ചിരിച്ചു ചിരിച്ച് തലവേദന പോലുമായെന്നു ചില അദ്ധ്യാപകർ അഭിപ്രായപ്പെട്ടത് .. ഞങ്ങളുടെ സന്തോഷം ഇരട്ടിപ്പിച്ചു. ഞങ്ങളോട് സഹകരിച്ച എല്ലാ അനുജത്തിമാർക്കും നന്ദി ..







Comments

Popular posts from this blog

Innovative work